ജോജു ജോർജിന്റെ പുതിയ ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷിയും ജോജു ജോർജ്ജും വീണ്ടും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ആന്റണിക്ക് വേണ്ടിയാണ് ജോജു തന്റെ ശരീരത്തിൽ രൂപമാറ്റം വരുത്തിയിരിക്കുന്നത്.
ആന്റണിയുടെ 75 ശതമാനം ഭാഗത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയതായിട്ടാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പുതിയ ഷെഡ്യൂൾ തമിഴ്നാട്ടിൽ ആരംഭിക്കുന്നതിന് മുന്നോടിയായിട്ടാണ് വണ്ണം കുറച്ചുള്ള കിടിലൻ ലൂക്കിൽ ജോജു എത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക