കൊല്ലം: കാട്ടുപൂച്ചയുടെ കടിയേറ്റ് മരിച്ചയാൾക്ക് പേവിഷബാധ സ്ഥിരീകരിച്ചു. കൊല്ലം നിലമേൽ സ്വദേശി മുഹമ്മദ് റാഫിയാണ് കഴിഞ്ഞ 14ാം തിയതി മരിച്ചത്. കാട്ടുപൂച്ച ആക്രമണത്തിൽ ഇദ്ദേഹത്തിന് മുഖത്തും കയ്യിലും ആഴത്തിൽ പരിക്കേറ്റിരുന്നു.
പിന്നീട് ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടെ നിന്നും പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ഇവിടെ നിന്നും പ്രാഥമിക ചികിത്സ നൽകിയ ശേഷം വീട്ടിലേക്ക് പോരുകയായിരുന്നു.
പിന്നീട് ഇദ്ദേഹത്തിന് ശാരീരികാസ്വസ്ഥകൾ അനുഭവപ്പെടാൻ തുടങ്ങുകയും പനിയുടെ ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് വീണ്ടും മെഡിക്കൽ കോളേജിലേക്കും അവിടെ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മറ്റി. തുടർന്ന് രണ്ടുദിവസങ്ങൾക്കുശേഷം ഇദ്ദേഹം മരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക