എന്നും വിവാദങ്ങളിൽ പെടുന്ന താരം ആണ് കങ്കണ. ഇപ്പോൾ തന്റെ വിവാഹ സ്വപ്നങ്ങളെ കുറിച്ച് വെളിപ്പെടുത്തി നടി കങ്കണ റണാവത്ത് രംഗത്ത് എത്തിയിരിക്കുകയാണ്. താരത്തിന്റെ നിര്‍മാണത്തില്‍ റിലീസിനൊരുങ്ങുന്ന ‘ടിക്കു വെഡ്സ് ഷേരു’ എന്ന ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകള്‍ക്കിടെയാണ് കങ്കണ റണാവത്ത് തന്റെ വിവാഹ സ്വപ്നങ്ങളെ കുറിച്ചും സങ്കല്‍പ്പങ്ങളെ കുറിച്ചും തുറന്ന് പറഞ്ഞത്.
‘എല്ലാത്തിനും ഒരു സമയമുണ്ട്, ആ സമയം എന്റെ ജീവിതത്തിലും വരണമെന്നാണെങ്കില്‍ അത് വരികതന്നെ ചെയ്യും. എനിക്ക് വിവാഹം കഴിക്കാനും സ്വന്തമായി കുടുംബം ഉണ്ടാകാനും ആഗ്രഹമുണ്ട്… പക്ഷേ, ശരിയായ സമയത്ത് അതു സംഭവിക്കും എന്നാണ് താരം പറഞ്ഞത്.
അതേസമയം, ‘എമര്‍ജൻസി’ (‘അടിയന്തരാവസ്ഥ’)യാണ് കങ്കണയുടെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. പീരിയഡ് ചിത്രമായ ‘എമര്‍ജൻസി’യില്‍ അന്തരിച്ച, മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വേഷമാണ് താരം അവതരിപ്പിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക