മകൾ മാൾട്ടി മേരിയുടെ ചിത്രം പങ്കുവച്ച് ഗായകൻ നിക് ജൊനാസ്. മകളെ മടിയിൽ വച്ചിരിക്കുന്ന ചിത്രമാണ് നിക് പോസ്റ്റ് ചെയ്തത്. വളരെ ചുരുക്കമായി മാത്രമേ നിക്കും പ്രിയങ്ക ചോപ്രയും മകളുടെ മുഖം വെളിപ്പെടുന്ന ചിത്രങ്ങൾ പങ്കുവയ്ക്കാറുള്ളു.
മാൾട്ടി മേരിയുടെ ക്യൂട്ട് ചിത്രം ചുരുങ്ങിയ സമയം കൊണ്ട് ആരാധകരുടെ മനം കവർന്നു. നിരവധി പേരാണു പ്രതികരണങ്ങൾ അറിയിക്കുന്നത്. മകളെ കാണിച്ചതിന് നിക്കിനോട് ആരാധകർ സന്തോഷം പ്രകടിപ്പിക്കുന്നുമുണ്ട്. മകൾക്ക് അച്ഛന്റെ ഛായ ആണെന്ന് ആരാധകർ കുറിക്കുന്നു. പ്രിയങ്ക ചോപ്ര എവിടെയെന്നും ചിലർ അന്വേഷിച്ചു.
2022 ജനുവരിയിലാണ് നിക്കിനും പ്രിയങ്കയ്ക്കും പെൺകുഞ്ഞ് പിറന്നത്. മാൾട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് മകളുടെ മുഴുവൻ പേര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക