മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നടി ഹണി റോസ്. സിനിമയ്ക്കുപുറമെ ഉദ്ഘാടന ചടങ്ങുകളിലും താരമായി മാറിയിരുന്നു ഹണിറോസ്. ഇതിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോഴിതാ തിരുവനന്തപുരം ലുലു മാളിൽ ഒരു ഷോപ്പ് ഉദ്ഘാടനത്തിന് എത്തിയ താരത്തിന്റെ ചിത്രങ്ങളാണ് ആരാധക ശ്രദ്ധ നേടുന്നത്.
വിനയന് സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് ഹണി റോസ്. ട്രിവാന്‍ഡ്രം ലോഡ്ജ്, അവരുടെ രാവുകള്‍ തുടങ്ങി ചില ചിത്രങ്ങളിലും താരം പിന്നീട് അഭിനയിച്ചു.
അഭിനയത്തേക്കാള്‍ ഏറെ തന്റെ ലുക്കും സ്റ്റൈലും കൊണ്ട് ആരാധകരെ സൃഷ്ടിച്ച നടിയാണ് ഹണി.
കേരളത്തിലെ വിവിധ സ്ഥലങ്ങളിലെത്തിയ ഹണിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക