സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത “മകൾ” എന്ന ചിത്രത്തിലൂടെ ജയറാമിന്റെ നായികയായി ആറു വർഷത്തെ ഇടവേളയ്ക്കുശേഷം സിനിമയിൽ തിരിച്ചെത്തിയ താരമാണ് മീരാ ജാസ്മിൻ. സന്തോഷ നിമിഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും ലൊക്കേഷനിൽ നിന്നുള്ള വീഡിയോകളും എല്ലാം പുതുതായി തുടങ്ങിയ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ആരാധകർക്കായി മീര പങ്കുവെക്കാറുണ്ട്. അങ്ങനെ പങ്കുവെക്കപ്പെട്ട മീരയുടെ പുതിയ ഗ്ലാമർ ചിത്രങ്ങളാണ് ഇൻസ്റ്റാഗ്രാമിൽ ഇപ്പോൾ തരംഗമായി മാറി കൊണ്ടിരിക്കുന്നത്.
ലാവണ്ടർ നിറത്തിലുള്ള സ്ലീവ്ലെസ് ഡീപ് നെക്കോട് കൂടിയ ഗൗൺ ആണ് താരം ധരിച്ചിരിക്കുന്നത്.” നത്തിംഗ് ഹിൽ” എന്ന ആൽബത്തിൽ നിന്നുള്ള “ഷി” എന്ന പാട്ടിലെ വരികൾ ആണ് ചിത്രങ്ങൾക്കൊപ്പം മീര കുറിച്ചത്. പലവിധ കമന്റുകളുമായി നിരവധി ആരാധകരും രംഗത്തെത്തി. പ്രായം കൂടുംതോറും മീരയുടെ ഭംഗി കൂടി വരികയാണെന്നും പഴകുന്തോറും വീര്യം കൂടുന്ന വീഞ്ഞു പോലെയാണെന്നും ജാസ്മിൻ ലാവണ്ടറായി മാറിയപ്പോൾ എന്നൊക്കെയുള്ള പലവിധത്തിലുള്ള കമന്റുകൾ ഇതിൽ ഉൾപ്പെടുന്നു. ഒരിടവേളയ്ക്കുശേഷം തമിഴിലും താരം തന്റെ തിരിച്ചുവരവിന് ഒരുങ്ങുകയാണ് എസ്. ശശികാന്ത് സംവിധാനം ചെയ്യുന്ന “ടെസ്റ്റ്” എന്ന ചിത്രത്തിലൂടെ. മീരാ ജാസ്മിനെ കൂടാതെ മാധവൻ, നയൻതാര,സിദ്ധാർഥ് തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. എം പത്മകുമാറിന്റെ സംവിധാനത്തിൽ നരേൻ നായകനാകുന്ന ക്യൂൻ എലിസബത്താണ് മലയാളത്തിൽ മീരയുടേതായി പുറത്തിറങ്ങാൻ ഇരിക്കുന്ന ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക