സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെ ഹാജരും പഠന പുരോഗതിയും ഉൾപ്പെടെയുള്ള വിവരങ്ങൾ ഇനി മുതൽ രക്ഷിതാക്കൾക്ക് അറിയുവാൻ സാധിക്കും.
ഇത്തരം വിവരങ്ങൾ ഓൺലൈനായി അറിയുവാനും സ്കൂളുമായുള്ള ആശയവിനിമയത്തിനും രക്ഷിതാക്കളെ സഹായിക്കുന്ന ‘സമ്പൂർണ്ണ പ്ലസ് ആപ്പ്’ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി.
അതേസമയം, കുട്ടികളുടെ അടിസ്ഥാന വിവരങ്ങൾ രേഖപ്പെടുത്തുന്ന സമ്പൂർണ്ണ പോർട്ടൽ നിലവിലുണ്ട്. എന്നാൽ, ഇതിൽ സ്കൂൾ അധികൃതർക്ക് മാത്രമാണ് ലോഗിൻ ചെയ്യാൻ സാധിക്കുക. എന്നാൽ സമ്പൂർണ്ണ പ്ലസിലൂടെ രക്ഷിതാക്കൾക്ക് പൂർണ്ണ വിവരങ്ങൾ പരിശോധിക്കുവാൻ സാധിക്കും. അധ്യാപകർക്കും രക്ഷകർത്താക്കൾക്കും പ്രത്യേകം ലോഗിൻ സൗകര്യമാണ് ഉണ്ടായിരിക്കുക
പ്രതികരിക്കാൻ ഇവിടെ എഴുതുക