ശ്രവണ പരിമിതർക്കുള്ള ബിരുദപ്രവേശനത്തിന് അപേക്ഷകൾ ഇന്നു മുതൽ. കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (നിഷ്), അടൂർ മണക്കാല ബിഷപ്പ് മൂർ കോളേജ് ഫോർ ഹിയറിങ് ഇംപയർഡ് എന്നിവിടങ്ങളിലെ ബിരുദ പ്രവേശനത്തിനാണ് അപേക്ഷ ക്ഷണിച്ചത്.
ബി എസ് സി കമ്പ്യൂട്ടർ സയൻസ് (എച്ച് ഐ) , ബി കോം (എച്ച് ഐ), ബി എഫ് എ ( എച്ച് ഐ) പ്രോഗ്രാമുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
കോളേജുകളുടെ വെബ്സൈറ്റ് വഴി ഇന്നുമുതൽ 28 വരെയാണ് ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസരം. വെബ്സൈറ്റുകൾ താഴെ തന്നിരിക്കുന്നു. നിഷ് – admissions.nish.ac.in, ബിഷപ്പ് മൂർ – bmchi.com
പ്രതികരിക്കാൻ ഇവിടെ എഴുതുക