ഇടുക്കി: മൂന്നാറിൽ വീണ്ടും പടയപ്പ ഇറങ്ങി. എക്കോ പോയിന്റിന് സമീപമുള്ള മൂന്ന് കടകൾ തകർത്തു. മൂന്നാർ – മാട്ടുപ്പെട്ടി റോഡിൽ ഏറെ നേരം ഗതതം തടസപ്പെട്ടു. കഴിഞ്ഞ ദിവസം മറ്റൊരു കൊമ്പൻ ഇവിടെ ഇറങ്ങിയിരുന്നു.
മൂന്നാറിൽ പടയപ്പയിറങ്ങുന്നത് തുടർക്കഥയാവുകയാണ്. ഒരു മണിക്കൂറോളം എസ്റ്റേറ്റ് റോഡിൽ നിലയുറപ്പിച്ച പടയപ്പ പിന്നീട് സ്വമേധയാ കാട്ടിലേക്ക് മടങ്ങി. ഭക്ഷണം തേടി പടയപ്പ ജനവാസ മേഖലകളിൽ ഇറങ്ങുന്നത് ഇപ്പോൾ പതിവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക