പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് സ്റ്റീല്‍ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ ഒരാള്‍ മരിച്ചു. പത്തനംതിട്ട സ്വദേശി അരവിന്ദ് ആണ് മരിച്ചത്.
പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഫാക്ടറിക്കുള്ളില്‍ കൂടുതല്‍ പേര് കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.
ഫാക്ടറിയുടെ ഫര്‍ണസ് പൊട്ടിത്തെറിച്ച് തീ പടര്‍ന്നാണ് അപകടമുണ്ടായത്. തീ പൂര്‍ണമായും അണച്ചിട്ടില്ല. മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. പരിക്കേറ്റ രണ്ടുപേര്‍ ഇതരസംസ്ഥാന തൊഴിലാളികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക