പ്രധാനമന്ത്രി നരേന്ദ്രമോദി അഞ്ചു ദിവസത്തെ സന്ദർശനത്തിനായി യുഎസിലെത്തി. വാഷിങ്ടനിലെ ആൻഡ്രൂസ് വ്യോമതാവളത്തിൽ ഇന്ത്യൻ അമേരിക്കൻ വംശജരുടെ സംഘവും മോദിയെ സ്വീകരിക്കാൻ കാത്തുനിന്നിരുന്നു.
ബുധനാഴ്ച യുഎൻ ആസ്ഥാനത്തു നടക്കുന്ന രാജ്യാന്തര യോഗാ ദിനാചരണം നയിക്കുന്നത് മോദിയാണ്. അന്നു വൈകുന്നേരം അദ്ദേഹം വാഷിങ്ടൻ ഡിസിയിലേക്ക് എത്തും. ജൂൺ 22ന് മോദിക്ക് യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഭാര്യ ജിൽ ബൈഡനും വൈറ്റ് ഹൗസിൽ ഔദ്യോഗിക അത്താഴവിരുന്ന് നൽകും.
അന്നുതന്നെ യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ മോദി രണ്ടാംവട്ടവും അഭിസംബോധന ചെയ്യും. 2016ൽ ഒബാമ ഭരണകൂടത്തിന്റെ സമയത്തും മോദി യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക