സുരേഷ് ഗോപിക്കും കുടുംബത്തിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടൻ ഷാജു ശ്രീധർ. ‘താരജാഡകളില്ലാത്ത മനുഷ്യസ്നേഹി’ എന്ന ക്യാപ്ഷനോടെയാണ് ഷാജു ചിത്രം പങ്കുവെച്ചിരിക്കുന്നത്.
ഷാജുവിന്റെ ഭാര്യ ചാന്ദിനിയും മക്കളും ഒപ്പമുണ്ടായിരുന്നു.സുരേഷ് ഗോപിക്കൊപ്പം ഭാര്യ രാധിക, മക്കളായ ഗോകുൽ, മാധവ്, ഭാഗ്യ എന്നിവരുമുണ്ടായിരുന്നു. മൂകാംബികയിൽ വെച്ചാണ് ഇവർ കണ്ടുമുട്ടിയത്.
നവാഗതനായ അരുണ്‍ വര്‍മ സംവിധാനം ചെയ്യുന്ന ‘ഗരുഡന്’ എന്ന ചിത്രത്തിലാണ് സുരേഷ് ഗോപി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക