കോട്ടയം വൈക്കത്ത് വള്ളം മുങ്ങി ഒരു കുടുംബത്തിലെ രണ്ടുപേർ മരിച്ചു. ഇവരോടൊപ്പം ഉണ്ടായിരുന്ന ഒരാളുടെ നില ഗുരുതരമാണ്. കോട്ടയം വൈക്കം തലയാഴത്ത് ആണ് സംഭവം.
ഉദയനാപുരം കൊടിയാട് പുത്തൻ തറവീട്ടിൽ ശരത് (33), ശരത്തിന്റെ സാഹോദരിയുടെ മകനായ ഇവാൻ (4)എന്നിവരാണ് മരണപ്പെട്ടത്. വള്ളത്തിൽ ഇവരോടൊപ്പം ഉണ്ടായിരുന്ന മൂന്നു പേരെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി. വൈക്കം ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. വൈകിട്ട് അഞ്ചരയോടെയാണ് സംഭവം നടന്നത്. ഒരു കുടുംബത്തിലെ അഞ്ചുപേർ വള്ളത്തിൽ സഞ്ചരിക്കുന്നതിനിടെ വള്ളം മറിയുകയായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക