സാന്ദ്ര തോമസിന്റെ നിർമ്മാണ കമ്പനിയുടെ ബാനറിൽ ഒരുങ്ങുന്ന ആദ്യ ചിത്രമാണ് ‘നല്ല നിലാവുള്ള രാത്രി’. ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ജൂൺ 30ന് ചിത്രം തിയേറ്ററുകളിലെത്തും. ചെമ്പൻ വിനോദ്, ബിനു പപ്പു, റോണി ഡേവിഡ് രാജ്, ബാബുരാജ്, ജിനു ജോസഫ്, ഗണപതി, നിതിൻ ജോർജ്, സജിൻ ചെറുകയിൽ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ചിത്രത്തിന്റെ ഇതുവരെ ഇറങ്ങിയ അപ്ഡേറ്റുകളെല്ലാം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
ചിത്രത്തിലെ താനാരോ തന്നാരോ എന്നാരംഭിക്കുന്ന നാടൻ പാട്ട് ശൈലിയിലുള്ള ഗാനം ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. കൈലാസ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത് മർഫി ദേവസിയാണ്. രാജേഷ് തമ്പുരു, ബാബുരാജ്, റോണി ഡേവിഡ്, ജിനു ജോസഫ്, സജിൻ, നിതിൻ ജോർജ്, ഗണപതി, കൈലാസ് എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് നല്ല നിലാവുള്ള രാത്രി.
പ്രതികരിക്കാൻ ഇവിടെ എഴുതുക