അന്ന ബെന്നും അർജുൻ അശോകനും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രം ‘ത്രിശങ്കു’ ഒടിടി റിലീസിനൊരുങ്ങുകയാണ്. മെയ് 26ന് തിയേറ്ററുകളിൽ എത്തിയ ചിത്രം ജൂൺ 23 മൂതൽ ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്ത് തുടങ്ങും.
ബോളിവുഡ് ചിത്രങ്ങളായ ‘ജോണി ഗദ്ദാർ’, ‘അന്താധുൻ’, ‘മോണിക്ക, ഓ മൈ ഡാർലിംഗ്’ എന്നീ സിനിമകളുടെ നിർമാതാക്കളായ മാച്ച്ബോക്സ് ഷോട്ട്സ് ആദ്യമായി മലയാളത്തിൽ ഒരുക്കിയ സിനിമയാണ് ത്രിശങ്കു. നവാഗതനായ അച്യുത് വിനായകാണ് ത്രിശങ്കു സംവിധാനം ചെയ്തത്. മാച്ച്ബോക്സ് ഷോട്ട്സിന്റെ ബാനറിൽ സഞ്ജയ് റൗത്രേ, സരിത പാട്ടീൽ എന്നിവരാണ് നിർമിച്ചത്.
സുരേഷ് കൃഷ്ണ, സെറിൻ ഷിഹാബ്, നന്ദു, കൃഷ്ണ കുമാർ എന്നിവരാണ് അർജുനെയും അന്നാ ബെന്നിനെയും പുറമെ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വിഷ്ണു ശ്യാമപ്രസാദ്, ലക്കൂണ പിക്ചേഴ്സ്, ഗായത്രി എം, ക്ലോക്ക്ടവർ പിക്ചേഴ്സ് & കമ്പനി എന്നിവരാണ് മറ്റു നിർമ്മാതാക്കൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക