തെെര് ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ അധികം പേരും. കാൽസ്യം, വിറ്റാമിൻ ബി-2, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ നിരവധി അവശ്യ പോഷകങ്ങൾ തെെരിൽ അടങ്ങിയിട്ടുണ്ട്. തൈരിന്റെ ഒരു ഗുണം അത് വയറിന് ഭാരം കുറഞ്ഞതും ദഹിക്കാൻ എളുപ്പവുമാണ് എന്നതാണ്. ദിവസവും തൈര് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും വയറ്റിലെ അസ്വസ്ഥതകള്‍ കുറയ്ക്കാനും വയറിന്റെയും കുടലിന്റെയും ആരോഗ്യത്തെ നിലനിര്‍ത്താനും സഹായിക്കും. അതേസമയം, തൈരിനൊപ്പം തേന്‍ ചേര്‍ത്ത് കഴിക്കാം എന്നാണ് ന്യൂട്രീഷ്യന്മാര് പറയുന്നത്. അതിന് നിരവധി ഗുണങ്ങളുമുണ്ട്.
തൈരില്‍ പ്രോബയോട്ടിക് അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യത്തിന് നല്ലതാണ്. കുടലില്‍ നിന്ന് അണുബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയകളെ ഇല്ലാതാക്കാനും പ്രോബയോട്ടിക് ആയി പ്രവര്‍ത്തിക്കാനും തേനും നല്ലതാണെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവ രണ്ടും കൂടി ചേരുമ്പോള്‍ അത് കൂടുതല്‍ ഫലപ്രദമാകും.
ധാരാളം പോഷകങ്ങളാല്‍ സമ്പന്നമാണ് തേൻ. വിറ്റമിനുകള്‍, ആന്റി-ഓക്സിഡന്റുകള്‍, ധാതുക്കള്‍, അമിനോ ആസിഡ്സ്, വിവിധ എൻസൈമുകള്‍ തുടങ്ങിയവ തേനില്‍ അടങ്ങിയിട്ടുണ്ട്. പ്രൃതിദത്തമായ ‘എനര്‍ജി ബൂസ്റ്റര്‍’ കൂടിയാണ് തേൻ. തൈരും പ്രോട്ടീനുകളുടെ കലവറയാണ്. അതിനാല്‍ ഇവ രണ്ടും കൂടി ചേരുമ്പോള്‍ ഇവ ഉന്മേഷം പകരാൻ സഹായിക്കും.
തൈരും തേനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. ശരീരത്തില്‍ ഫാറ്റ് അടിഞ്ഞുകൂടുന്നത് തടയാനും ഇവ സഹായിക്കും.
തേനും തൈരും പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നവയാണ്. രോഗങ്ങള്‍ക്കെതിരെ ശരീരത്തിന്റെ പ്രതിരോധമായി പ്രവര്‍ത്തിക്കുന്ന ആന്റി ഓക്സിഡന്റുകള്‍ തേനില്‍ അടങ്ങിയിട്ടുണ്ട്. തൈരിലും സ്വാഭാവിക പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ഗുണങ്ങളുണ്ട്. ഇവ രണ്ടു ചേരുന്നത് നമ്മളെ ആരോഗ്യത്തോടെയും ഊര്‍ജ്ജത്തോടെയും നിലനിര്‍ത്തും.
തൈരും തേനും ദഹനം മെച്ചപ്പെടുത്തുകയും ആരോഗ്യകരമായ ദഹനം ഉറപ്പാക്കുകയും ചെയ്യും. ശരീരത്തിലെ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും മലബന്ധം, അസിഡിറ്റി തുടങ്ങിയ ഉദര സംബന്ധമായ പ്രശ്നങ്ങളെ അകറ്റുകയും ചെയ്യും
പ്രതികരിക്കാൻ ഇവിടെ എഴുതുക