മഞ്ജു വാര്യര്‍ വീണ്ടും തമിഴകത്തേയ്ക്കെത്തുന്നുവെന്ന വാർത്തയാണ് പുറത്തുവരുന്നത്. മനു ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് വീണ്ടും മഞ്ജു തമിഴകത്ത് എത്തുന്നത്. ‘മിസ്റ്റര്‍ എക്സ്’ എന്നാണ് പേര്. ആര്യയും ഗൗതം കാര്‍ത്തിക്കുമാണ് ഈ ചിത്രത്തില്‍ നായകൻമാരായി എത്തുക.
സ്റ്റണ്ട് സില്‍വയാണ് സ്റ്റണ്ട് ഡയറക്ഷൻ. പ്രിൻസ് പിക്ചേഴ്സാണ് ചിത്രം നിര്‍മിക്കുന്നത്. രാജീവനാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനര്‍. ദിപു നൈനാൻ തോമസാണ് സംഗീതം. വിഷ്ണു വിശാല്‍ നായകനായ ഹിറ്റ് ചിത്രം ‘എഫ്ഐആര്‍’ ഒരുക്കിയതും മനു ആനന്ദ് ആണ്.
ധനുഷ് നായകനായ ‘അസുരനി’ലൂടെയായിരുന്നു മഞ്ജു വാര്യര്‍ തമിഴിൽ എത്തിയത്. ചിത്രത്തിലെ മഞ്ജുവിന്റെ കഥാപാത്രവും ഏറെ ശ്രദ്ധയാകര്‍ഷിച്ചു. അജിത്ത് നായകനായ ‘തുനിവ്’ എന്ന ചിത്രത്തിലൂടെയും മഞ്ജു തമിഴകത്തെ മനംകവര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക