മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടൻ മമ്മൂട്ടി. ഇപ്പോളിതാ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ് മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ.
മമ്മൂട്ടി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് സോഷ്യൽമീഡിയ ഇളക്കിമറിച്ചിരിക്കുന്നത്.
ഹംഗറിയുടെ തലസ്ഥാനമായ ബുദാപെസ്റ്റിൽ നിന്നുള്ള ഓർമ ചിത്രങ്ങളാണ് മമ്മൂട്ടി പങ്കുവെച്ചിരിക്കുന്നത്. ഏജന്റ് എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്ത് എടുത്ത ചിത്രങ്ങളാണിത്.
ചിത്രങ്ങൾ പങ്കുവെച്ച് മണിക്കൂറുകൾക്കുള്ളിൽ സെലിബ്രിറ്റികൾ ഉൾപ്പെടെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.
കേരളക്കരയെ അമ്പരപ്പിക്കുന്ന മമ്മൂട്ടിയുടേതായി പുറത്തുവരുന്ന ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ ട്രെന്റിംഗ് ആകാറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക