നസ്ലിൻ, മാത്യൂ തോമസ്, നിഖില വിമൽ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ’18+’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. ചിത്രം 2023 ജൂലൈയിൽ റിലീസ് ചെയ്യും.
ബിനു പപ്പു, സാഫ് ബ്രോസ്, മീനാക്ഷി, മനോജ് കെ യു, ശ്യാം മോഹന്‍, കുമാര്‍ സുനില്‍, ബാബു അന്നൂര്‍, ഉണ്ണിരാജ, പ്രിയ എന്നിവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഹിറ്റ് ചിത്രം ജോ & ജോയ്ക്ക് ശേഷം അരുൺ ഡി ജോസിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രമാണ് 18+.
ഒരു ഒളിച്ചോട്ടം പ്ലാൻ ചെയ്യലും തുടർന്നുള്ള സംഭവങ്ങളുമാണ് കഥാപശ്ചാത്തലം എന്നാണ് ട്രെയിലറിൽ നിന്നും ലഭിക്കുന്ന സൂചന. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് തിങ്ക്മ്യൂസിക് ആണ്.
ചിത്രത്തിന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പ് നിർവ്വഹിക്കുന്നു. ക്രിസ്റ്റോ സേവ്യർ ആണ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. എ ഡി ജെ, രവീഷ് നാഥ് എന്നിവർ ചേർന്ന് തിരക്കഥ, സംഭാഷണം എഴുതിയിരിക്കുന്നു.
എഡിറ്റിംഗ് ചമന്‍ ചാക്കോ, പ്രൊഡക്ഷന്‍ ഡിസൈനർ നിമീഷ് താന്നൂര്, പ്രൊഡക്ഷന്‍ കണ്ട്രോളർ ഷാഫി ചെമ്മാട്, കോസ്റ്റ്യൂം ഡിസൈനർ സുജിത് സി എസ്, മേക്കപ്പ് സിനൂപ്രാജ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ശ്രീക്കുട്ടന് ധനേശന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ റെജിവാൻ അബ്ദുള്‍ ബഷീര്‍, സ്റ്റിൽസ് അര്ജുന് സുരേഷ്, പരസ്യകല യെല്ലോടൂത്ത്,പി ആര് ഒ- എ എസ് ദിനേശ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക