ചോറ് കേടാകാതിരിക്കാനായി ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ടോ നിങ്ങൾ. എങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. അരിയിൽ അന്നജം അടങ്ങിയിരിക്കുന്നതിനാൽ എളുപ്പത്തിൽ ബാക്ടീരിയ ഉണ്ടാവാൻ കാരണമാകും. അരി ഉണങ്ങി തുടങ്ങുകയോ, പൂപ്പൽ രൂപപ്പെടുകയോ, ചീഞ്ഞ ഗന്ധം പുറപ്പെടുവിക്കുകയോ, നിറം മാറുകയോ ചെയ്യുകയാണെങ്കിൽ ഇവ കേടായ അരിയുടെ ലക്ഷണങ്ങളാണ്.
ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ചോറ് നല്ലതുപോലെ ചൂടാക്കി വേണം ഉപയോഗിക്കാൻ. ശരിയായ ഊഷ്മാവിൽ ആണ് സൂക്ഷിക്കുന്നത് എങ്കിൽ വേവിച്ച അരി മൂന്നു നാല് ദിവസം വരെ ഫ്രഷ് ആയിത്തന്നെ ഇരിക്കും. ചോറ് കൃത്യമായ താപനിലയിൽ അല്ല സൂക്ഷിക്കുന്നത് എങ്കിൽ വയറിളക്കം, ഛർദി തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്കും സാധ്യത കൂടുതലാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക