പ്രായഭേദമന്യേ എല്ലാവർക്കും ഇഷ്ടമുള്ള താരമാണ് ഹൃതിക് റോഷൻ. ഇന്ത്യയ്ക്ക് അകത്തും പുറത്തും താരത്തിന് ധാരാളം ആരാധകരും ഉണ്ട്.ഒരു പൊതു പരിപാടിയിൽ ജനങ്ങളെ സാക്ഷിയാക്കി ഹൃതിക്കിനോട് തന്റെ ആരാധന വെളിപ്പെടുത്തുന്ന 70 കാരിയുടെ രസകരമായ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.
ഹൃതിക്കിനോട് 70കാരി പറയുന്ന വാക്കുകൾ ഇങ്ങനെ;
“ഞാൻ താങ്കളുടെ ഏറ്റവും വലിയ ആരാധികയാണ്. എന്നാൽ നിങ്ങളുടെ പ്രണയത്തിൽ ഞാൻ മുറിവേറ്റിരിക്കുകയാണ്. എന്തുചെയ്യാനാണ് നിങ്ങളെക്കാൾ വളരെ മുമ്പ് ഞാൻ ജനിച്ചുപോയി. അല്ലെങ്കിൽ വിവാഹം കഴിക്കുമായിരുന്നു “. ഇങ്ങനെ പറഞ്ഞ സ്ത്രീയോട് “സിംഗിൾ ആണോ” എന്നായിരുന്നു നടൻ ചോദിച്ചത്. “അല്ല” എന്ന ആരാധികയുടെ ഉത്തരത്തിന് “ഇവിടെ പ്രായമല്ല പ്രശ്നമെന്നും ഞാൻ പോലും സിംഗിളായിരുന്നു” എന്നാണ് നടൻ ഉത്തരം നൽകിയത്.
ഇവരുടെ രസകരമായ സംഭാഷണം കൈയ്യടികളോടെയാണ് വേദിയിലുള്ള കാണികൾ സ്വീകരിച്ചത്. ശേഷം സൂപ്പർ ഹിറ്റ് സിനിമയിലെ ഗാനമായ ‘കാഹോനാ പ്യാർ ഹേ’ എന്ന ഗാനം ആലപിച്ചതിനുശേഷം ആരാധിക വേദി വിടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക