മഞ്ജു വാര്യർ വീണ്ടും തമിഴിലേക്ക് എത്തുകയാണ്. അസുരൻ, തുനിവ് എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് വീണ്ടും തമിഴിൽ എത്തുന്നത്.
അസുരനിൽ ധനുഷിനൊപ്പവും തുനിവിൽ അജിത്തിനൊപ്പവുമാണ് മഞ്ജു വേഷമിട്ടത്.
‘വോയ്സ് ഓഫ് സത്യനാഥൻ’ ട്രെയിലർ പുറത്ത്
മനു ആനന്ദ് സംവിധാനം ചെയ്യുന്ന മിസ്റ്റർ എക്സിലാണ് മഞ്ജു അഭിനയിക്കുന്നത്. ചിത്രത്തിൽ ആര്യയും ഗൗതം കാർത്തികുമാണ് നായകന്മാരായി എത്തുന്നത്.
വൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ഇന്ത്യ, ഉഗാണ്ട, ജോർജിയ എന്നിവിടങ്ങളിലായാണ് ചിത്രീകരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക