ഒമാനിലെ തൊഴിൽ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി പരിശോധന ശക്തമാക്കി തൊഴിൽമന്ത്രാലയം. ഇതുവരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 4149 പരിശോധനകൾ നടന്നുവെന്ന് അധികൃതർ വ്യക്തമാക്കി.
2066 നിയമലംഘനങ്ങളുമായി ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തത് മസ്കറ്റ് ഗവർണറേറ്റിൽ ആണ്. 12 നിയമ ലംഘനങ്ങളുമായി ഏറ്റവും കുറവ് നിയമ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്തത് ബുറൈമി ഗവർണർ റേറ്റിൽ ആണ്. അനധികൃത തൊഴിലാളികളെ കണ്ടെത്താനും പരിശോധനകൾ സഹായിച്ചു. നഗരസഭകൾ,വിദ്യാഭ്യാസ മന്ത്രാലയം, റോയൽ ഒമാൻ പോലീസ് എന്നീ വിഭാഗങ്ങളുമായി സഹകരിച്ചായിരുന്നു പരിശോധനകൾ നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക