സംസ്ഥാനത്ത് മൂന്നു എഞ്ചിനീയറിങ് കോളേജിലെ ബി ടെക് കോഴ്സുകൾക്ക് എൻബിഎ അക്രഡിറ്റേഷൻ. രണ്ട് സർക്കാർ എൻജിനീയറിങ് കോളേജുകളിലെയും ഒരു സർക്കാർ നിയന്ത്രിത കോളേജിലെയും കൂടുതൽ ബി ടെക് കോഴ്സുകൾക്ക് എൻബിഎ അംഗീകാരം നൽകി. പാലക്കാട് ശ്രീകൃഷ്ണപുരം ഗവൺമെന്റ് എൻജിനീയറിങ് കോളേജ്, ഇടുക്കി ഗവൺമെന്റ് എൻജിനീയറിങ് കോളേജ്, തിരുവനന്തപുരം പൂജപ്പുര എൽബിഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വുമൺസ് എന്നീ കോളേജുകൾക്കാണ് എൻബിഎ അംഗീകാരം നൽകിയത്.
പാലക്കാട് ശ്രീകൃഷ്ണപുരം എൻജിനീയറിങ് കോളേജിലെ ഇൻഫർമേഷൻ ടെക്നോളജി വിഭാഗത്തിനാണ് എൻബിഎ അക്രഡിറ്റേഷൻ ലഭിച്ചത്. പൂജപ്പുര എൽബിഎസ് കോളേജിലെ ബിടെക് സിവിൽ എഞ്ചിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി എന്നീ ബ്രാഞ്ചുകൾക്ക് എൻബിഎ അക്രെഡിറ്റേഷൻ ലഭിച്ചതോടെ മുഴുവൻ ബ്രാഞ്ചുകൾക്കും എൻബിഎ അക്രഡിറ്റേഷന് ലഭിക്കുന്ന കേരളത്തിലെ ആദ്യ വനിത എൻജിനീയറിങ് കോളേജ് ആയി പൂജപ്പുര എൽബിഎസ് കോളേജ് മാറി.
ഇടുക്കി കോളേജിലെ ബിടെക് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഇൻഫർമേഷൻ ടെക്നോളജി, മെക്കാനിക്കൽ എൻജിനീയറിങ് എന്നീ ബ്രാഞ്ചുകൾക്കാണ് എൻബിഎ അക്രഡിറ്റേഷൻ ലഭിച്ചത്
പ്രതികരിക്കാൻ ഇവിടെ എഴുതുക