താര സംഘടന അമ്മ’യുടെ ജനറൽ ബോഡി യോഗം ഇന്ന് രാവിലെ 10നു കൊച്ചിയിൽ നടക്കും. 498 അംഗങ്ങളാണ് അമ്മയിലുള്ളത്.
ഇതിൽ 253 നടന്മാരും 245 നടിമാരുമുണ്ട്. 300 പേരെങ്കിലും ഇന്നത്തെ യോഗത്തിനെത്തുമെന്നു കരുതുന്നു. ഏറെക്കാലത്തെ ഇടവേളയ്ക്കു ശേഷം ജയഭാരതിയുൾപ്പെടെ പ്രമുഖ താരങ്ങൾ യോഗത്തിനെത്തുന്നുണ്ട്.
പിണക്കം മാറി സംഘടനയിൽ തിരിച്ചെത്തിയ സുരേഷ് ഗോപിയെയും പ്രതീക്ഷിക്കുന്നു. ധ്യാൻ ശ്രീനിവാസൻ, കല്യാണി പ്രിയദർശൻ, കോട്ടയം രമേഷ് തുടങ്ങി 8 പേർക്കാണ് അടുത്തിടെ അമ്മ അംഗത്വം നൽകിയത്.
18 പേരുടെ അപേക്ഷയിൽ എക്സിക്യൂട്ടീവ് തീരുമാനവും ഇന്നു പ്രഖ്യാപിക്കും. സിനിമയിൽ വിവാദം സൃഷ്ടിക്കുന്ന ചില യുവതാരങ്ങളും അപേക്ഷ അയച്ചു കാത്തിരിക്കുന്നുണ്ട്. അവരുടെ കാര്യത്തിൽ ജനറൽ ബോഡിതന്നെ വിഷയം ചർച്ച ചെയ്തേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക