മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ശാലിനി. ബാലതാരമായി വെള്ളിത്തിരയിൽ എത്തി മലയാളികളുടെ പ്രിയ താരമായി മാറിയ ശാലിനി പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. ഒരുപിടി മികച്ച സിനിമകളും കഥാപാത്രങ്ങളുമാണ് താരം സിനിമാസ്വാദകർക്ക് സമ്മാനിച്ചത്. തമിഴ് നടൻ അജിത്തുമായുള്ള വിവാഹ ശേഷം അഭിനയത്തോട് വിട പറഞ്ഞ ശാലിനിയുടെ പുറത്തുവരുന്ന ഫോട്ടോകളും ജനശ്രദ്ധനേടാറുണ്ട്.
ഇപ്പോഴിതാ സഹോദരി ശ്യാമിലിയുടെ ആദ്യത്തെ സോളോ ആർട്ട് ഷോയായ ‘SHE’ കാണാൻ ചെന്നൈ അൽവാർപേട്ടിലെ ഫോക്കസ് ആർട്ട് ഗാലറിയിൽ എത്തിയ ശാലിനിയുടെയും മക്കളായ അനൗഷ്കയുടെയും ആദ്വിക്കിന്റെയും ചിത്രങ്ങളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. സോഷ്യൽ മീഡിയയിലൊന്നും അത്ര സജീവമല്ല അജിത്തും ശാലിനിയും. സമീപകാലത്താണ് ശാലിനി ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് പോലും ആരംഭിച്ചത്. അതിനാൽ തന്നെ അജിത്തിന്റെയും ശാലിനിയുടെയും കുടുംബചിത്രങ്ങൾ അപൂർവ്വമായി മാത്രമേ ആരാധകരിലേക്ക് എത്താറുള്ളൂ.
സഹോദരി ശ്യാമിലിയുടെ ആദ്യത്തെ സോളോ ആർട്ട് ഷോയായ ‘ഷീ’ കാണാൻ ചെന്നൈയിൽ എത്തിയതായിരുന്നു ശാലിനി. മക്കളായ അനൗഷ്കയും ആദ്വിക്കും ഇവർക്കൊപ്പം ഉണ്ടായിരുന്നു. മൂവരുടെയും ഫോട്ടോകളാണ് വൈറലാകുന്നത്. സോ ക്യൂട്ട് എന്നാണ് ഈ അമ്മയെയും മക്കളെയും കണ്ട് പ്രേക്ഷകർ കുറിച്ചത്. ശാലിനിയോളം തന്നെ പൊക്കം വച്ചിരിക്കുന്നു അനൗഷ്കയും. ഞങ്ങളുടെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് ഇത്രയും വലിയ മകളായല്ലേ എന്നാണ് ആരാധകർ കൗതുകത്തോടെ ചോദിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക