വാടകയ്ക്കെടുത്ത ഫ്ലാറ്റിൽ കഞ്ചാവ് കൃഷിയും വിൽപ്പനയും നടത്തിയ മലയാളി ഉൾപ്പെടെ മൂന്ന് കോളജ് വിദ്യാർഥികൾ പിടിയിൽ.
കർണാടകയിലെ ഷിമോഗയിൽ ആണ് സംഭവം . ഇടുക്കി സ്വദേശി വിനോദ് കുമാർ (27) തമിഴ്നാട് സ്വദേശികളായ വിഘ്നരാജ് (28) പാണ്ടിദുരൈ (27) എന്നിവരെയാണ് പൊലീസ് അറസ്റ്റുചെയ്തത് .
ഫ്ലാറ്റിൽ കഞ്ചാവ് കൃഷി ചെയ്ത് വിൽപ്പന നടത്തിയതിനാണ് വിഘ്നരാജിനെ പിടികൂടിയത്. ഇയാളിൽ നിന്നും കഞ്ചാവ് വാങ്ങാനെത്തിയപ്പോഴാണ് മറ്റ് രണ്ട് പേർ അറസ്റ്റിലായത്. ശിവമോഗയിലെ സ്വകാര്യ മെഡിക്കൽ കോളജിലെ വിദ്യാർഥിയാണ് വിഘ്നരാജ്.
വിഘ്നരാജ് നഗരത്തിലെ കോളജ് വിദ്യാർഥകൾക്കിടയിൽ ലഹരി വിൽപന നടത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളുടെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കൃഷി ചെയ്യുന്നതായി കണ്ടെത്തിയത്. ഹൈടെക്ക് രീതിയിലായിരുന്നു ഇയാളുടെ കഞ്ചാവു കൃഷിയെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക