കൊച്ചി: പ്രഭാസ് ചിത്രം ‘ആദിപുരുഷ്’ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രം പ്രദർശിപ്പിക്കുന്ന എല്ലാ തിയറ്ററുകളിലും ഹനുമാന് വേണ്ടി ഒരു സീറ്റ് ഒഴിച്ചിടുമെന്ന വാർത്ത ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ നടി അപർണ ബാലമുരളിയുടെ പ്രതികരണമാണ് ശ്രദ്ധനേടുന്നത്.
“തിയേറ്ററിൽ സീറ്റ് ഒഴിച്ചിടുന്നത് കൊണ്ട് അവർ എന്താണ് ഉദ്ദേശിക്കുന്നതെന്ന് എന്ന് മനസിലാകുന്നില്ല. അത് അവർക്കിടയിൽ മാത്രം നടന്ന ചർച്ചകളാണ്. അവിടെ എന്താണ് നടന്നതെന്ന് എനിക്കറിയില്ല. അവർക്ക് അങ്ങനെ തോന്നി, അവർ അങ്ങനെ ചെയ്തു. അതിൽ പ്രത്യേകിച്ച് നമുക്കൊന്നും ചെയ്യാൻ പറ്റില്ല. പക്ഷേ ഞാനാണ് ആ ചിത്രം ചെയ്തിരുന്നതെങ്കിൽ അങ്ങനെ ചെയ്യില്ല. ഞാൻ എപ്പോഴും വിശ്വസിക്കുന്നത് നമ്മൾ ചെയ്യുന്ന ജോലി നന്നായി ചെയ്യണമെന്നാണ്. അതിന്റെ റിസൾട്ട് പ്രേക്ഷകരിൽ നിന്നും കിട്ടും”, അപർണ്ണ പറഞ്ഞു. ബിഇറ്റ് ഓൺലെെൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അപർണ്ണയുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക