കൊച്ചി: അമ്മ സംഘടനയുടെ യോഗം നടക്കുന്ന ദിവസം എത്താത്തതിൽ നിര്‍മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനോട് പ്രതിഷേധമറിയിച്ച് അമ്മ. മുൻകൂട്ടി തീയതി അറിയിച്ചിട്ടും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അംഗങ്ങൾ യോഗത്തിന് എത്തിയില്ല.
അഞ്ചു സിനിമകളുടെ ഷൂട്ടിംഗ് ഇന്ന് നടന്നതിനാല്‍ ആ ചിത്രങ്ങളില്‍ അഭിനയിക്കുന്ന താരങ്ങള്‍ക്കും യോഗത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. മീറ്റിങ് മുന്നിൽകണ്ട് ഇവർക്ക് എത്തിച്ചേരാൻ വേണ്ട ക്രമീകരണങ്ങൾ ഒരുക്കേണ്ടതായിരുന്നുവെന്നും പ്രൊഡ്യൂസഴ്സ് അസോസിഷൻ പ്രസിഡന്റിനെയും ജനറൽ സെക്രട്ടറിയേയും അമ്മ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക