ഏറെ വിവാദങ്ങൾക്ക് വഴിവെച്ച ‘ദി കേരള സ്റ്റോറി’ വാങ്ങാൻ ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ തയ്യാറാകുന്നില്ലെന്ന് റിപ്പോർട്ടുകൾ. ചിത്രത്തിന് ഇതുവരെ മികച്ച കരാർ ലഭിക്കാത്തതിനാലാണ് ഒ.ടി.ടി റിലീസ് വെെകുന്നതെന്ന് സംവിധായകൻ സുദീപ്തോ സെൻ പറഞ്ഞു.
മെയ് അഞ്ചിന് തിയേറ്ററുകളിലെത്തിയ ‘ദി കേരള സ്റ്റോറി’ ബോക്സോഫീസിൽ വിജയം സ്വന്തമാക്കിയിരുന്നു.ഒ.ടി.ടി പ്ലാറ്റ്ഫോമിൽ നിന്നും ഇപ്പോഴും അനുയോജ്യമായ ഓഫർ ചിത്രത്തിന് ലഭിച്ചിട്ടില്ലെന്ന് സുദീപ്തോ സെൻ പറഞ്ഞു.
പ്രധാന ഒ.ടി.ടി പ്ലാറ്റഫോമിൽ നിന്നുള്ള ഓഫറിനായി തങ്ങൾ കാത്തിരിക്കുകയാണെന്നും സംവിധായകൻ ചൂണ്ടിക്കാട്ടി. സിനിമ ലോകം ഒത്തുചേര്‍ന്ന് തങ്ങളെ ശിക്ഷിക്കുകയാണോ എന്ന് സംശയിക്കുന്നുവെന്നും സുദീപ്തോ സെൻ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക