താരങ്ങളെ ദൈവ തുല്യരായി കാണുന്ന ആരാധകർ കുറവല്ല. താരങ്ങളോടുള്ള ആരാധകരുടെ സ്നേഹവും ആരാധനയും എല്ലാം പലവിധത്തിലാണ്. വ്യത്യസ്ത രീതിയിലാണ് അവരത് പ്രകടിപ്പിക്കുന്നതും. ഒരുപാട് ആരാധകരുള്ള ഒരു താരമാണ് തമന്ന ബാട്ടിയ. താരത്തിനോടുള്ള ആരാധന ഒരു ആരാധിക പ്രകടിപ്പിച്ചത് താരത്തിന്റെ മുഖം കയ്യിൽ ടാറ്റു ചെയ്തു കൊണ്ടാണ്. ടാറ്റു കണ്ട് പൊട്ടി കരയുന്ന തമന്നയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്.
ഇത്രയും സ്നേഹം വേണമെങ്കിൽ ഭാഗ്യം കിട്ടണമെന്നും ഇത്രയും അന്ധമായ കമന്റുകൾ പാടില്ല എന്നും പലവിധത്തിലുള്ള അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. ആരാധകർക്കൊപ്പം ചിത്രം എടുക്കുകയായിരുന്ന തമന്നയുടെ അരികിലേക്ക് പൂക്കളുമായി എത്തിയ വ്യക്തി തന്റെ കയ്യിൽ തമന്നയുടെ മുഖത്തിനൊപ്പം ലവ് യു തമന്ന എന്ന് പച്ച കുത്തിയിരിക്കുന്നതും ടീഷർട്ടിൽ തമന്നയുടെ ഫോട്ടോ പ്രിന്റ് ചെയ്തതും കാണിച്ചുകൊടുത്ത ശേഷം കാല് തൊട്ടു വന്ദിച്ചാണ് ആരാധിക ആരാധന പ്രകടിപ്പിച്ചത്. ആരാധികയെ കെട്ടിപ്പിടിച്ചുകൊണ്ടാണ് തമന്ന പിടിച്ചെഴുന്നേൽപ്പിച്ചത്. തന്നോടുള്ള സ്നേഹം കൊണ്ട് അമ്പരന്ന തമന്ന തിരികെ കാറിൽ കയറുവോളം ആരാധികയോട് സംസാരിക്കുകയും നന്ദി പറയുകയും ചെയ്തു കൊണ്ടിരിക്കുകയായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക