തന്റെ അഭിമുഖങ്ങളിലെ വ്യത്യസ്തമായ പെരുമാറ്റം കൊണ്ട് നടൻ ഷൈൻ ടോം ചാക്കോ ശ്രദ്ധ നേടാറുണ്ട്. വിവാദങ്ങളിലൂടെയും താരം ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോൾ തന്റെ തെലുങ്ക് ചിത്രമായ രംഗബലിയുടെ പ്രൊമോഷനിടെ ഷൈൻ അവതാരകയ്ക്ക് ഷർട്ട് ഊരി നൽകാൻ ഒരുങ്ങുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.
ഷൈനിന്റെ ഷർട്ട് ഇഷ്ടമായെന്ന് അവതാരക പറഞ്ഞതിനു പിന്നാലെയാണ് താരത്തിന്റെ ഈ പ്രവൃത്തി. ഷൈൻ ഷർട്ട് ഊരാൻ ഒരുങ്ങിയപ്പോൾ അവതാരക തനിക്ക് ഇഷ്ടമായെന്ന് ആവർത്തിക്കുന്നുണ്ട്. താൻ ഷർട്ട് തരാം പക്ഷേ താങ്കൾ ധരിക്കണമെന്നാണ് ഷൈനിന്റെ ആവശ്യം. ഊരി നൽകിയാൽ ഇപ്പോൾതന്നെ ധരിക്കാമെന്ന് അവതാരകയും പറഞ്ഞു.
ഭാഗ്യത്തിന് പാന്റ് ഇഷ്ടമായെന്ന് പറഞ്ഞില്ലെന്നും അങ്ങനെയെങ്കിൽ ആകെ കുഴപ്പമായേനെ എന്നും തമാശരൂപേണ അവതാരക പറയുന്നുണ്ട്. ദസറയ്ക്കുശേഷം ഷൈൻ അഭിനയിക്കുന്ന രംഗബലിയിൽ നാഗ ശൗര്യ ആണ് നായകൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക