ഷാരൂഖ് ഖാന്റെ അടുത്ത ചിത്രത്തിലൂടെ മകൾ സുഹാന ഖാൻ ബോളിവുഡ് അരങ്ങേറ്റം നടത്താനൊരുങ്ങുന്നു എന്ന് റിപ്പോർട്ടുകൾ. ഈ വർഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന സിദ്ധാർത്ഥ് ആനന്ദ് ചിത്രത്തിലാണ് സുഹാനയും ഷാരൂഖ് ഖാനും ഒരുമിക്കുന്നത് എന്നാണ് പുറത്തു വരുന്ന വിവരം. പഠാന് ശേഷം സിദ്ധാർഥും ഷാരൂഖും ഒരുമിക്കുന്ന ചിത്രമാകും ഇത്.
ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം റെഡ് ചില്ലീസ് എന്റർടൈൻമെന്റിന്റെയും മാർഫ്ലിക്സ് പിക്ചേഴ്സിന്റെയും സഹനിർമ്മാണത്തിലാണ് ഒരുങ്ങുക. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചുവെന്നാണ് സൂചന. ഇരുവരുടെയും കഥാപാത്രമെന്താണെന്നത് സംബന്ധിച്ച് വ്യക്തതയില്ല.
ഷാരൂഖ് ഖാന് അഥിതി വേഷമായിരിക്കും എന്നും റിപ്പോർട്ടുകളുണ്ട്. ഗൗരി ഷിൻഡെയുടെ 2016-ൽ പുറത്തിറങ്ങിയ ഡിയർ സിന്ദഗി എന്ന ചിത്രത്തിലേതിന് സമാനമായ വലിയ അഥിതി വേഷമാവും. സിദ്ധാർത്ഥിന്റെ സംവിധാനത്തിൽ ‘ടൈഗർ Vs പത്താൻ’ ഷാരൂഖാന്റെതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക