കണ്ണകി, അശ്വാരൂഢൻ, ആനന്ദഭൈരവി എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് സജീവ് കിളികുലം
തെയ്യം പശ്ചാത്തലമാക്കി സ സംവിധാനം ചെയ്യുന്ന ചിത്രമാണ് തിറയാട്ടം. സ്വന്തം അനുഭവകഥയെ മുന്‍നിര്‍ത്തി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ യുട്യൂബില്‍ പ്രേക്ഷകശ്രദ്ധ നേടുന്നുണ്ട്.
ചിത്രത്തിൽ വിശ്വൻ മലയൻ എന്ന പ്രധാന കഥാപാത്രത്തെ ജിജോ ഗോപി അവതരിപ്പിക്കുന്നു. നിപ്പ എന്ന ചിത്രത്തിലെ നായകവേഷത്തിലൂടെ ശ്രദ്ധ നേടിയ നടനാണ് ജിജോ ഗോപി. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നതും സജീവ് തന്നെയാണ്. ചിത്രങ്ങളിലെ ഗാനങ്ങളുടെ രചനയും സംഗീതവും സജീവ് തന്നെ നിർവഹിച്ചിരിക്കുന്നു. എ ആർ മെയിൻ ലാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജി എ ആർ ആണ് ചിത്രം നിർമ്മിക്കുന്നത്.
ചിത്രത്തിന്റെ സഹനിര്‍മ്മാണം വിനീത തുറവൂർ. താള മേളങ്ങളുടെ പശ്ചാത്തലത്തിൽ താളപ്പിഴകളുടെ കഥ പറയുന്ന ചിത്രത്തിൽ അനാഥത്വത്തിന്റെ വിഹ്വലതകൾ, പ്രണയം, ദാരിദ്ര്യം, രതി, ജീവിതകാമനകൾ എല്ലാം വരച്ചു കാട്ടുന്നു സംവിധായകന്. ജിജോ ഗോപിക്കൊപ്പം ടോജോ ഉപ്പുതറ, അനഘ, ശ്രീലക്ഷ്മി അരവിന്താക്ഷൻ, നാദം മുരളി, തായാട്ട് രാജേന്ദ്രൻ, സുരേഷ് അരങ്ങ്, മുരളി, ദീപക് ധർമ്മടം, ബക്കാടി ബാബു, സജിത്ത് ഇന്ദ്രനീലം, രവി ചീരാറ്റ, ശിവദാസൻ മട്ടന്നൂർ, അജിത് പിണറായി, കൃഷ്ണ, ഗീത, ഐശ്വര്യ, സുൽഫിയ എന്നീ പുതുമുഖങ്ങളാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക