ഹാസ്യവീഡിയോകളിലുടെ ശ്രദ്ധേയനായ നടനും യൂട്യൂബറുമായ ദേവ്രാജ് പട്ടേല്‍ റോഡപകടത്തില്‍ മരിച്ചു. തലയ്ക്കും ശരീരത്തിനും ഗുരുതരമായി പരുക്കേറ്റ ദേവ്രാജ് പട്ടേലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
യൂട്യൂബ് വീഡിയോയുടെ ഷൂട്ടിങ് കഴിഞ്ഞ് ന്യൂ റായ്പൂരിൽനിന്ന് വീട്ടിലേക്ക് ബൈക്കിൽ മടങ്ങുന്നതിനിടെ തിങ്കളാഴ്ച വൈകീട്ട് 3.30ന് അഗർസെൻ ധാമിലെ തെലിബാന്ദയ്ക്ക് സമീപമായിരുന്നു അപകടം.
‘ദില്‍ സേ ബുരാ ലഗ്താ ഹേ’ എന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ മഹാസമുന്ദ് നിവാസിയായ ദേവരാജ് പട്ടേല്‍ ശ്രദ്ധേയനായത്.
ദേവ്രാജിന്റെ മരണത്തിൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല് അനുശോചനമറിയിച്ചു. താരത്തിനൊപ്പമുള്ള വീഡിയോയും മുഖ്യമന്ത്രി പങ്കുവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക