വിക്രം ചിത്രം ‘ധ്രുവനച്ചത്തിരം’ ന്റെ റിലീസിംഗ് തീയതി വീണ്ടും മാറ്റിയിരിക്കുകയാണ് സംവിധായകൻ ഗൗതം മേനോൻ ഇപ്പോൾ. ഗൗതം മേനോൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമെന്നതിനെക്കാൾ പ്രഖ്യാപിച്ചിട്ട് വർഷങ്ങളായിട്ടും പൂർത്തികരിക്കാത്ത ചിത്രമെന്ന നിലയിലാണ് ധ്രുവനച്ചത്തിരം പ്രേക്ഷകർക്കിടയിൽ ഇപ്പോഴും സജീവ ചർച്ചയാകുന്നത്. ജൂലൈ 14 ന് ചിത്രം പുറത്തിറങ്ങുമെന്നായിരുന്നു റിപ്പോർട്ടുകൾ.
ഇപ്പോഴിതാ ധ്രുവനച്ചത്തിരം അടുത്ത മാസം 28 ന് റിലീസ് ചെയ്യുമെന്നാണ് ഗൗതം മേനോന്റെ പ്രഖ്യാപനം. സിനിമയുടെ ചിത്രീകരണം പൂർത്തിയായെന്നും റിലീസിന് ഒരുങ്ങുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ട്രെയിലർ ജൂലൈ പകുതിയോടെ പുറത്തിറങ്ങും.
എന്നാൽ നേരത്തെയും ഗൗതം മേനോൻ തന്നെ പല തവണ റിലീസിംഗ് തീയ്യതി പ്രഖ്യാപിക്കുകയും മാറ്റുകയും ചെയ്തതിനാൽ വിശ്വസിക്കാമോ എന്ന സംശയത്തിലാണ് സിനിമ ആരാധകർ.
ഋതു വര്‍മ്മ, സിമ്രന്, ആര് പാര്ഥിപന്, ഐശ്വര്യ രാജേഷ്, വിനായകന്, രാധിക ശരത്കുമാര്, ദിവ്യദര്‍ശിനി, മുന്ന സൈമണ്‍, സതീഷ് കൃഷ്ണന്, വംശി കൃഷ്ണ, സലിം ബെയ്ഗ് എന്നിവരടങ്ങുന്ന വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. ‘ജോണ്‍’ എന്ന സീക്രട്ട് ഏജന്റായാണ് വിക്രം ചിത്രത്തിലെത്തുന്നത്. ഉദയനിധി സ്റ്റാലിനാണ് ചിത്രത്തിന്റെ വിതരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക