മലയാളി താരം മംമ്ത മോഹൻദാസ് നായികയായി എത്തുന്ന തെലുങ്ക് ചിത്രം ഭുദ്രംഗിയുടെ ട്രെയിലർ റിലീസ് ചെയ്തു. റാണി ജ്വാല ഭായിയായി മംമ്ത വേഷമിടുന്ന ചിത്രത്തിൽ മംമ്തയെ കൂടാതെ ജഗതി ബാബു, വിമലാരാമൻ, ആശിഷ് ഗാന്ധി എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
അജയ് സാമ്രാട്ട് സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈ ഏഴിന് റിലീസ് ചെയ്യും. 2010ൽ കേഡി എന്ന തെലുങ്ക് ചിത്രത്തിന് ശേഷം മംമ്ത അഭിനയിക്കുന്ന തെലുങ്കു ചിത്രം കൂടിയാണ് ഭുദ്രംഗി. ലൈവ് ആണ് മംമ്തയുടേതായി മലയാളത്തിൽ ഒടുവിൽ റിലീസ് ചെയ്ത ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക