കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നടന് പൃഥ്വിരാജ് ആശുപത്രിയിൽ നിന്ന് ഡിസ്ചാര്‍ജ് ആയി. വലത് കാല്‍മുട്ടിന് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ സര്‍ജറിയ്ക്ക് വിധേയനാക്കിയിരുന്നു.
കാര്‍ട്ടിലേജ്, ക്രൂഷിയേറ്റ് ലിഗമെന്റ്, മെനിസ്കസ് റിപ്പയര്‍ എന്നിവയ്ക്ക് ശേഷം പൃഥ്വിരാജ് ഫിസിയോ തെറാപ്പിക്ക് വിധേയനായിരുന്നു. കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ അദ്ദേഹം പൂര്‍ണ ആരോഗ്യവാനാകുമെന്ന് ഡോ.ജേക്കബ് വര്‍ഗീസ് അറിയിച്ചു. ഫിസിയോ തെറാപ്പിയാണ് അദ്ദേഹത്തിന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.
വിലയത്ത് ബുദ്ധയുടെ ഒരു ആക്ഷന്‍ സീക്വന്‍സ് ചിത്രീകരിക്കുന്നതിനിടെ ഒരു അപകടം സംഭവിച്ചെന്നും കീ ഹോള്‍ സര്‍ജറി ചെയ്തെന്നും പൃഥ്വിരാജ് തന്നെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക