കേരളത്തിലെത്തിയ പിഡിപി നേതാവ് അബ്ദുൾ നാസർ മഅദനിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. നിലവിൽ ചികിത്സയിലുള്ള മഅദനിയുടെ രക്ത സമ്മർദ്ദം വളരെ കൂടുതലും രണ്ട് കിഡ്നിയും തകരാറിലുമാണ്. ബംഗളൂരുവിൽ നിന്ന് പിതാവിനെ കാണാൻ ജാമ്യ വ്യവസ്ഥയിൽ ഇളവ് ലഭിച്ചതിനെ തുടർന്നാണ് 12 ദിവസത്തെ സന്ദർശനാനുമതിയുമായി മഅദനി കേരളത്തിൽ എത്തിയത്. ആരോഗ്യനില തൃപ്തികരമല്ലാത്തതിനാൽ പിതാവിനെ കാണാൻ എപ്പോൾ പോകാൻ ആകുമെന്നത് ചോദ്യചിഹ്നമായി തുടരുകയാണ്.
ബംഗളൂരുവിൽ നിന്ന് നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തിയ മഅദനി പിതാവിനെ കാണാനായി കൊല്ലത്തേക്ക് പോകും വഴി അസ്വസ്ഥത ഉണ്ടാവുകയായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച മഅദനിയുടെ ശരീരത്തിൽ ക്രിയാറ്റിൻ ഉൾപ്പെടെയുള്ളവയുടെ അളവ് ക്രമാതീതമായി വർദ്ധിച്ചു എന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. മദനിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി പ്രത്യേക മെഡിക്കൽ സംഘത്തെ രൂപീകരിക്കാൻ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് പിഡിപി നേതാക്കൾ ആരോഗ്യമന്ത്രിക്ക് കത്തു നൽകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക