രാജ്യത്തെ എല്ലാ ജനന, മരണ രജിസ്ട്രേഷനുകളിലും വ്യക്തികളെ തിരിച്ചറിയുവാനായി ആധാർ ഉപയോഗിക്കുവാൻ രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യക്ക് കേന്ദ്ര അനുമതി. എന്നാൽ ഈ ഒതന്റിക്കേഷൻ നിർബന്ധമാക്കില്ല.
ആധാർ നമ്പറിന്റെ ആധികാരികത ആധാർ സെൻട്രൽ ഐഡന്റിറ്റിസ് ഡാറ്റ റിപ്പോസിറ്ററിയുടെ സഹായത്തോടുകൂടി ഉറപ്പുവരുത്തുന്നതിനെയാണ് ഒതന്റിക്കേഷൻ എന്ന് വിളിക്കുന്നത്.
എൻപിആർ, വോട്ടർ പട്ടിക, ആധാർ, റേഷൻ കാർഡ്, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ് എന്നീ വിവരശേഖരങ്ങൾ പുതുക്കുന്നതിനായി ജനന മരണ രജിസ്ട്രേഷനുകളുടെ ദേശീയ ഡേറ്റാ ബേസ് ഒരുക്കുവാനുള്ള നീക്കത്തിലാണ് കേന്ദ്രമിപ്പോൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക