കല്യാണ തലേന്ന് വധുവിന്റെ പിതാവിനെ വധിച്ച സംഭവത്തിൽ ദൃക്സാക്ഷിയായ പെൺകുട്ടിക്ക് നേരെ ഭീഷണി. കഴിഞ്ഞദിവസം രാത്രി രണ്ടുമണിയോടെ ഭീഷണിയുമായി രണ്ടുപേർ വീട്ടിലെത്തിയെന്ന് കൊല്ലപ്പെട്ട രാജുവിന്റെ സഹോദരി പുത്രി പറഞ്ഞു.
ഇന്നലെ പുലർച്ചയാണ് തിരുവനന്തപുരത്ത് വടശ്ശേരിക്കോണം സ്വദേശി രാജു(61) മകളുടെ വിവാഹ ദിനത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ ജിഷ്ണു എന്ന പെൺകുട്ടിയുടെ മുൻ സുഹൃത്തിനെയും സഹോദരങ്ങളേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്ത ജിഷ്ണു അടക്കം നാലു പ്രതികളെയും വർക്കല മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക