ആസിഫ് അലിയെ നായകനാക്കി കൊണ്ടാണ് ദിൻജിത്ത് അയ്യത്താൻ സംവിധായകനായി ആദ്യമെത്തിയത്. കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിലൂടെ നിരവധി പേരുടെ പ്രശംസ പിടിച്ചു പറ്റാൻ അദ്ദേഹത്തിന് സാധിച്ചു.
സൗന്ദര്യത്തിനും ആരോഗ്യത്തിനും തക്കാളി, അറിയാം ഗുണങ്ങൾ
കക്ഷി അമ്മിണിപിള്ളയ്ക്ക് ശേഷം തന്റെ രണ്ടാമത്തെ ചിത്രത്തിനായി ഒരുങ്ങുകയാണ് ദിൻജിത്ത്.
കിഷ്കിന്ധാ കാണ്ഡം എന്നാണ് ചിത്രത്തിന് പേരിട്ടിയ്ക്കുന്നത്. ആസിഫ് അലിയെ നായകനാക്കി കൊണ്ടാണ് രണ്ടാമത് ചിത്രവും എത്തുന്നത്. ആസിഫ് അലിക്കൊപ്പം അപർണ ബലമുരളിയും പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ പൂജ നാളെ ഒറ്റപ്പാലം ഒളപ്പമണ്ണ മനയിൽ നടക്കും. ദിൻജിത്ത് അയ്യത്താൻ തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക