വളരെയധികം പോഷകമൂല്യങ്ങൾ ഉള്ള ഒന്നാണ് മുട്ട. കഴിക്കേണ്ട രീതിയിലല്ല കഴിക്കുന്നത് എങ്കിൽ ഗുണത്തേക്കാളേറെ ദോഷം ചെയ്യും എന്ന കാര്യത്തിലും സംശയമില്ല. മുട്ട വേവിക്കുന്നതിനും അതിന്റേതായ രീതികൾ ഉണ്ട്. എങ്ങനെയാണ് വേവിക്കുന്നത് എന്നും എത്ര സമയം വേണം മുട്ട വേവാൻ എന്നും നമുക്ക് നോക്കാം. ഒരു മുട്ട നമുക്ക് കഴിക്കാവുന്ന പാകത്തിലേക്ക് എത്തണമെങ്കിൽ മിനിമം 7 മിനിറ്റ് എങ്കിലും വേവിക്കണം. ഇനി നല്ല ഉറപ്പോടെ മുട്ട വെന്തു കിട്ടണമെങ്കിൽ മിനിമം 10 മിനിറ്റ് മുട്ട വേവിക്കേണ്ടതാണ്.
നല്ലതുപോലെ പാകം ചെയ്യാതെയാണ് മുട്ട കഴിക്കുന്നത് എങ്കിൽ വയറിന് അസ്വസ്ഥതകൾ ഉണ്ടാകാൻ കാരണമാകും. ധാരാളം പോഷകമൂല്യങ്ങൾ അടങ്ങിയ മുട്ടയുടെ വെള്ളയാണ് മഞ്ഞയെക്കാൾ കൂടുതൽ കഴിക്കേണ്ടത്. പുഴുങ്ങിയതിനുശേഷം തണുത്ത വെള്ളത്തിൽ ഇട്ടുവെച്ചാൽ തോട് എളുപ്പത്തിൽ ഇളകി കിട്ടും. മുട്ട വേവിക്കുമ്പോൾ വെള്ളത്തിൽ കുറച്ച് ഉപ്പ് ചേർക്കുന്നത് മുട്ട തിളക്കുമ്പോൾ പൊട്ടി പോകാതിരിക്കാൻ സഹായിക്കും. മുട്ടയുടെ മഞ്ഞ അമിതമായി കഴിക്കുന്നതും വയറിന് നല്ലതല്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക