ആധാർ കാർഡ് പാൻകാർഡുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ആധാർ കാർഡുമായി ലിങ്ക് ചെയ്യാത്ത പാൻകാർഡുകൾ ജൂലൈ ഒന്നു മുതൽ പ്രവർത്തനരഹിതമാകും. ആയിരം രൂപ പിഴയീടാക്കിയാണ് നിലവിൽ ആധാർ കാർഡ് പാൻകാർഡുമായി ബന്ധിപ്പിക്കുന്നത്.
ആദ്യം മാർച്ച് 31 വരെ നൽകിയിരുന്ന സമയപരിധി പിന്നീട് ജൂൺ 30 വരെ നീട്ടിയിരുന്നു. കാലാവധി ഇനിയും നീട്ടാനുള്ള സാധ്യത വളരെ കുറവാണ്. നിലവിലെ സമയപരിധി ക്കുള്ളിൽ പാൻ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിച്ചില്ലെങ്കിൽ നിരവധി പ്രത്യാഘാതങ്ങൾക്ക് ഇടയാകും
പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ സാമ്പത്തിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന പ്രധാന രേഖയായ പാൻ പ്രവർത്തനരഹിതമാകും. ഇത് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്ന സമയത്ത് ബുദ്ധിമുട്ടുകൾ നേരിടുന്നതിന് കാരണമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക