വളരെ എളുപ്പത്തിൽ ഒരു കറി ഉണ്ടാക്കാൻ പറ്റിയാലോ. എന്തു സുഖമായിരുന്നല്ലേ. അങ്ങനെ വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു കറിയാണ് ഇനി പറയുന്നത്. ഇതിനായി നമുക്ക് വേണ്ടത് കുറച്ച് മുരിങ്ങയാണ്. മുരിങ്ങ ഇല്ലെങ്കിൽ മറ്റ് ഏത് ഇല വേണമെങ്കിലും നമുക്ക് ഇതിനായി എടുക്കാവുന്നതാണ്.
മുരിങ്ങ വൃത്തിയായി ഊരി വയ്ക്കുക. ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് കുറച്ച് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. പിന്നീട് ഇതിലേക്ക് കുറച്ച് ചെറിയ ഉള്ളി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ചെറിയ ഉള്ളി നല്ലതുപോലെ മൂത്ത് വരുമ്പോൾ ഇതിലേയ്ക്ക് കുറച്ച് കഞ്ഞിവെള്ളം ചേർത്ത് കൊടുക്കണം. എരുവിന്ആവശ്യമായ കാന്താരി മുളകോ പച്ചമുളകോ ചേർത്തു കൊടുക്കാവുന്നതാണ്. ഇനി കഞ്ഞി വെള്ളത്തിലേക്ക് പാകത്തിന് ഉപ്പ് ചേർത്തു കൊടുക്കണം.
ഇത് നല്ലതുപോലെ തിളച്ചു വരുമ്പോൾ ഇതിലേക്ക് എടുത്ത് വെച്ചിരിക്കുന്ന മുരിങ്ങയില ചേർത്ത് കൊടുക്കാം. മുരിങ്ങ അധികം വെന്തു പോകാതെ സൂക്ഷിക്കണം. അധികമായി വെന്തു കഴിഞ്ഞാൽ മുരിങ്ങയ്ക്ക് കയ്പ്പ് ഉണ്ടാകും. ഇത് കറിയുടെ രുചി ഇല്ലാതാക്കും. തിളച്ചു കഴിഞ്ഞാൽ ഇത് വാങ്ങി ഉപയോഗിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക