സൂപ്പർ ഹീറോ ചിത്രമായ ഹനുമാന്റെ റിലീസ് തീയതി അണിയറ പ്രവർത്തകർ പുറത്തുവിട്ടു. പ്രശാന്ത് വർമ്മ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഹനുമാൻ 2024 ജനുവരി 12ന് തിയറ്ററുകളിൽ എത്തും. പ്രശാന്ത് വർമ്മയുടെ ഇതുവരെയുള്ള സിനിമകളിൽ നിന്നും വ്യത്യസ്തമായ ചിത്രമാണ് ഹനുമാൻ. ഇന്ത്യൻ പുരാണങ്ങളിൽ നിന്നുള്ള ശക്തമായ കഥാപാത്രങ്ങളുടെ പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് സൂപ്പർഹീറോകളെ കുറിച്ച് ഒരു സിനിമാറ്റിക് വേൾഡ് നിർമിക്കാനുള്ള ശ്രമമാണ് സംവിധായകൻ ഈ ചിത്രത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
“എന്റെ മുൻ സിനിമകൾ കണ്ടാലും നിങ്ങൾക്ക് ചില പുരാണ പരാമർശങ്ങൾ കാണാം പുരാണ കഥാപാത്രമായ ഹനുമാനെ കുറിച്ച് ഞങ്ങൾ ആദ്യമായി ഒരു മുറി നീള സിനിമ ചെയ്യുന്നു ഒരുപാട് കഥാപാത്രങ്ങൾ ഉള്ള ഒരു പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്സ് ഞങ്ങൾ സൃഷ്ടിക്കുകയാണ്. ആദിര എന്നൊരു ചിത്രം ഞങ്ങൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു സ്ത്രീ കേന്ദ്രീകൃതമായ ഒരു സൂപ്പർ ഹീറോ സിനിമയും ഞാൻ പ്ലാൻ ചെയ്യുന്നുണ്ട് ഈ സിനിമകളെല്ലാം നമ്മുടെ പുരാണകഥകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതായിരിക്കും എന്നാൽ അവ ആധുനികകാലത്ത് അതേ രീതികൾ വച്ചുതന്നെ ചിത്രീകരിക്കപ്പെടും അത്തരം ചിത്രങ്ങളെ ചുറ്റിപ്പറ്റി ഒരുപാട് പ്രതീക്ഷകൾ ഉണ്ടാകും. ഒരു തെലുങ്ക് സിനിമ മാത്രമല്ല ഒരു അന്താരാഷ്ട്ര ചിത്രമാണ് ഹനുമാൻ”; സംവിധായകൻ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക