കൊച്ചി: കേരള ഫിലിം ഡിസ്ട്രിബ്യൂഷന്‍ അസോസിയേഷന്റെ പ്രസിഡന്റായി നിര്‍മാതാവും വിതരണക്കാരനുമായ ലിസ്റ്റിന് സ്റ്റീഫനെ തിരഞ്ഞെടുത്തു. മാജിക് ഫ്രെയിംസ് എന്ന നിര്‍മാണകമ്പനിയുടെ സ്ഥാപകനാണ് ലിസ്റ്റിന്. ലിസ്റ്റിന് അസോസിയേഷന് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെയാണ്. മലയാള സിനിമാ സംഘടനകളിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ് എന്ന പദവിയും ലിസ്റ്റിന് ഇതോടെ സ്വന്തമാക്കിയിരിക്കുകയാണ്.
ട്രാഫിക് എന്ന സിനിമയിലൂടെ ഇരുപത്തിനാലാമത്തെ വയസ്സില്‍ ആണ് ലിസ്റ്റിന് നിര്‍മാണ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഏറ്റവും മകച്ച മലയാള ചിത്രത്തിനുള്ള ഫിലിം ഫെയര്‍ പുരസ്കാരം ആ വര്‍ഷം ട്രാഫിക്കിന് നേടാൻ കഴിഞ്ഞു. ചാപ്പാ കുരിശ്, ഉസ്താദ് ഹോട്ടല്‍ (മൂന്ന് ദേശീയ പുരസ്കാരങ്ങള്‍) ഡ്രൈവിങ് ലൈസന്‍സ്, കൂമന്, കടുവ, അജയന്റെ രണ്ടാം മോഷണം തുടങ്ങിയ സിനിമകളുടെ നിര്‍മാതാവാണ്. പേട്ട, ബിഗില്‍, മാസ്റ്റര്‍, ബീസ്റ്റ്, കെ.ജി എഫ് 2, കാന്താര തുടങ്ങി ഒട്ടേറെ അന്യഭാഷ സൂപ്പര്‍ഹിറ്റുകള്‍ കേരളത്തില്‍ വിതരണത്തിനെത്തിച്ചത് ലിസ്റ്റിനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക