വിവാഹശേഷം ഗാർഹിക പീഡനം നേരിടുന്ന പുരുഷന്മാർക്ക് വേണ്ടി ദേശീയ പുരുഷ കമ്മീഷൻ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താൽപര്യ ഹർജി സുപ്രീംകോടതി തള്ളി. 72% പുരുഷന്മാർ 2021ൽ രാജ്യത്ത് ആത്മഹത്യ ചെയ്തത് ചൂണ്ടിക്കാട്ടി അഭിഭാഷകനായ മഹേഷ് കുമാർ തിവാരി സമർപ്പിച്ച ഹർജിയാണ് സുപ്രീംകോടതി തള്ളിയത്.
വർദ്ധിച്ചുവരുന്ന പുരുഷ ആത്മഹത്യകൾ തടുക്കാൻ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്നും വിവാഹിതരായ പുരുഷന്മാരുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യാനും ഗാർഹിക പീഡനം നേരിടുന്ന പുരുഷന്മാരുടെ പരാതി സ്വീകരിക്കാനും ദേശീയ മനുഷ്യാവകാശ കമ്മീഷനോട് നിർദ്ദേശിക്കണം എന്നും ഹർജിയിൽ മഹേഷ് കുമാർ ആവശ്യപ്പെട്ടിരുന്നു.
ഒരുവശം മാത്രമാണ് ഹർജിക്കാരൻ ഉയർത്തിക്കാട്ടുന്നതെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഒന്നോ രണ്ടോ മൂന്നോ വർഷത്തിനിടെ മാത്രം ആത്മഹത്യ ചെയ്യുന്ന എത്ര യുവതികൾ രാജ്യത്തുണ്ടെന്ന കണക്ക് നിങ്ങൾക്ക് നൽകാൻ ആകുമോ എന്ന് ചോദിച്ചു. ജസ്റ്റിസ് സൂര്യകാന്ത്,ജസ്റ്റിസ് ദീപങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക