മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് കല്യാണി പ്രിയദര്ശന്. ഹലോ എന്ന തെലുങ്ക് സിനിമയിലൂടെയാണ് താരപുത്രി അരങ്ങേറിയത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളൊക്കെത്തന്നെ ആരാധക ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ കല്യാണിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറൽ ആകുന്നത്.
മഞ്ഞ സാരിയിൽ സുന്ദരിയായാണ് കല്യാണി എത്തിയിരിക്കുന്നത്.
ബിരുദ പഠനം പൂര്‍ത്തിയാക്കിയതിന് ശേഷമായാണ് കല്യാണി സിനിമയിലെത്തിയത്.
ക്യാമറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതിന് ശേഷമായാണ് കല്യാണി അഭിനയത്തില്‍ പരീക്ഷണം നടത്തിയത്. ആദ്യ സിനിമയിലൂടെ തന്നെ മികച്ച സ്വീകാര്യതയായിരുന്നു താരപുത്രിക്ക് ലഭിച്ചത്.
വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയായാണ് കല്യാണി മലയാളത്തിലെത്തിയത്.
മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ഹൃദയം, ബ്രോ ഡാഡി, തല്ലുമാല തുടങ്ങിയ ചിത്രങ്ങളിലും താരപുത്രി അഭിനയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക