മുന്‍ പാക് ക്രിക്കറ്റര്‍ അബ്ദുല്‍ റസാഖിന്റെ പേരിനൊപ്പം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിട്ടുള്ള നടിയാണ് തമന്ന. ഇപ്പോൾ ഇതാ ഈ ഗോസിപ്പിനോട് പ്രതികരിച്ചിരിക്കുകയാണ് തമന്ന.
ആ പ്രണയ വാര്‍ത്ത കണ്ടപ്പോള്‍ ചിരിയാണ് വന്നത് എന്നാണ് തമന്ന പറയുന്നത്. അത്തരം ഗോസിപ്പുകള്‍ കേട്ട് ചിരി അടക്കാനായില്ല. അദ്ദേഹം വിവാഹം കഴിഞ്ഞ് രണ്ട് കുട്ടികളുമായി പാകിസ്ഥാനിലാണ്. ലോകത്തെ ഏറ്റവും മികച്ച ഒരു ക്രിക്കറ്ററെ കുറിച്ചാണ് ആളുകള്‍ പറയുന്നത് എന്നാണ് ചിരിയോടെ തമന്ന പറയുന്നത്. ഈ വിഷയത്തില്‍ ഇതാദ്യമായാണ് തമന്ന പ്രതികരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക